Latest News :
Home » , , » സമസ്ത പൊതു പരീക്ഷ: സറോളി ദാറുല്‍ ഉലൂം മദ്‌റസക്ക് നൂറുമേനി

സമസ്ത പൊതു പരീക്ഷ: സറോളി ദാറുല്‍ ഉലൂം മദ്‌റസക്ക് നൂറുമേനി

Written By Muhimmath News on Saturday, 17 June 2017 | 10:53
























ഗാളിമുഖം: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 5,7,10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ പൊതു പരീക്ഷയില്‍ സറോളി ദാറുല്‍ ഉലൂം മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയം നേടി.

പത്താം ക്ലാസ്സിലെ നഫീസത് മഹഷിയ കാസര്‍കോട് ജില്ലയില്‍ രണ്ടാം സ്ഥാനവും ഫാത്തിമത് ജുവൈരിയ ദേലംപാടി റൈഞ്ചില്‍ രണ്ടാം സ്ഥാനവും നേടി. .

ഏഴാം ക്ലാസ്സിലെ ശാഹുല്‍ ഹമീദ്, നഫീസത് മിസ്‌രിയ എന്നീ വിദ്യാര്‍ത്ഥികള്‍ ദേലംപാടി റൈഞ്ചില്‍ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം നേടി.

വിദ്യാര്‍ത്ഥികളെയും അധ്യാപകരായ സുലൈമാന്‍ സഅദി കൊട്ടിയാടി, ഇബ്‌റാഹീം നഈമി പള്ളങ്കോട്, മുഹമ്മദ് ഹനീഫി കുമ്പറ എന്നിവരെയും സറോളി രിഫാഇയ്യ ജമാഅത്ത് കമ്മിറ്റിയും മദ്‌റസ മാനേജ്‌മെന്റ് കമ്മറ്റിയും അഭിനന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved