Latest News :
Home » » മണല്‍ കടത്തിയ ഓമ്‌നി വാന്‍ പിടികൂടി

മണല്‍ കടത്തിയ ഓമ്‌നി വാന്‍ പിടികൂടി

Written By Muhimmath News on Sunday, 11 June 2017 | 20:10

കുമ്പള: മണല്‍ കടത്തിയ ഓംമ്‌നിവാന്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. മൊഗ്രാല്‍ കൊപ്പളത്ത് നിന്നും അനധികൃതമായി കടത്തിയ മണലുമായി പോകുകയായിരുന്ന ഓംമ്‌നിവാനാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ബംബ്രാണയില്‍വെച്ച് പിടികൂടിയത്. വാനിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

മൊഗ്രാല്‍ കൊപ്പളത്ത് നിന്ന് രാത്രികാലങ്ങളില്‍ വ്യാപകമായ മണല്‍കടത്താണ് നടക്കുന്നത് ഇതിനെതിരെ നാട്ടുകാര്‍ രംഗത്ത് വരികയും കഴിഞ്ഞ ദിവസം പൊലീസ് പരിശോധനക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ടാറ്റാ സുമോ അപകടത്തില്‍പ്പെട്ട് അതിലുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved