Latest News :
Home » , , » സൗദിയില്‍ വന്‍ അധികാരമാറ്റം; സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ കിരീടാവകാശി

സൗദിയില്‍ വന്‍ അധികാരമാറ്റം; സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ കിരീടാവകാശി

Written By Muhimmath News on Wednesday, 21 June 2017 | 10:56

റിയാദ്: സൗദിയില്‍ വന്‍അധികാരമാറ്റത്തിന് വഴിയൊരുക്കി പുതിയ കിരീടാവകാശിയായി മകന്‍ മഹമ്മദ് ബിന്‍ സല്‍മാനെ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ നായിഫിന് പകരമായാണ് മുഹമ്മദ് ബിന്‍ സല്‍മാനെ നിയോഗിച്ചിട്ടുള്ളത്. നേരത്തെ, ബിന്‍നായിഫിനെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി സ്ഥാനത്തു നിന്നും രാജാവ് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഉത്തരവ്. 

പുതിയ ഉത്തരവോടെ സല്‍മാന്‍ രാജാവിനു ശേഷം 31 വയസ്സുള്ള മുഹമ്മദാകും സൗദിയുടെ അധികാരം കൈയാളുക. പുതിയ കിരീടാവകാശിയെ ഉപപ്രധാനമന്ത്രിയായും നിയോഗിച്ചിട്ടുണ്ട്. അതേസമയം, നായിഫിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. രാജാവിന്റെ സഹോദരപുത്രനാണ് 57കാരനായ നായിഫ്. 

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 34ല്‍ 31പേരുടെയും പിന്തുണയോടെ സൗദി അറേബ്യയുടെ രാജസമിതിയാണ് ഭരണമാറ്റത്തിന് അനുമതി നല്‍കിയത് എന്ന് അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved