Latest News :
Home » , , , , » ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

Written By Muhimmath News on Wednesday, 21 June 2017 | 18:03


























മംഗളൂരു: കര്‍ണാടകയിലെ ബണ്ട് വാളില്‍ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു. എസ് ഡി പി ഐ ബണ്ട് വാള്‍ അമ്മുഞ്ചെ യൂണിറ്റ് പ്രസിഡന്റും മള്ളൂരു കളായിയില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് (35) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബെഞ്ചനാപടവു പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അജ്ഞാത സംഘമാണ് അഷ്‌റഫിനെ വെട്ടിക്കൊന്നത്. ഓട്ടോയില്‍ വാടക വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് ഡി പി ഐ അമ്മുഞ്ചെ മേഖലാ സെക്രട്ടറി എ എം അതാഉല്ലാഹ് പറഞ്ഞു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. മുഖം മറച്ചാണ് അക്രമികളെത്തിയതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമികള്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved