Latest News :
Home » » മഞ്ചേശ്വരത്ത് മുസ്ലിം രാഷ്ട്രീയ മഞ്ച് ഒരുക്കുന്ന ഇഫ്താറില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് എസ് ഡി പി ഐ

മഞ്ചേശ്വരത്ത് മുസ്ലിം രാഷ്ട്രീയ മഞ്ച് ഒരുക്കുന്ന ഇഫ്താറില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് എസ് ഡി പി ഐ

Written By Muhimmath News on Thursday, 22 June 2017 | 12:04

മഞ്ചേശ്വരം: മുസ്ലിം മതവിശ്വാസികളെ ആര്‍ എസ് എസിന്റെ ആലയിലേക്കെത്തിക്കാന്‍ വേണ്ടി രൂപീകൃതമായ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും അവര്‍ മഞ്ചേശ്വരത്ത് സംഘടിപ്പിക്കുന്ന ഇഫ്താറില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഒരു ഭാഗത്ത് കൊലപാതക പരമ്പര തീര്‍ക്കുകയും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനുള്ള പൗരവകാശത്തെ അക്രമത്തിലൂടെ നിഷേധിക്കുകയും ചെയ്യുന്ന ആര്‍ എസ് എസ് മറുഭാഗത്ത് മുസ്ലിം സമുദായത്തെ അടിമകളാക്കി മാറ്റി തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിലൂടെ ശ്രമിക്കുന്നതെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

ചിലരുടെ താല്‍പര്യങ്ങള്‍ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. സ്വസമുദായത്തെ ഒറ്റിക്കൊടുക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഡോ. സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, ഹാരിസ് ടി കെ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് ഷാ, സാബിര്‍ തൃക്കരിപ്പൂര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved