Latest News :
Home » , , » തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍

തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍

Written By Muhimmath News on Wednesday, 14 June 2017 | 20:34



തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാവുന്നു. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡി.ജി.പി സെന്‍കുമാര്‍ രംഗത്തെത്തി. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തയെന്ന ആരോപണമാണ് സെന്‍കുമാര്‍ ഉന്നയിക്കുന്നത്. തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നും അഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, തച്ചങ്കരിയെ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്ത സെന്‍കുമാര്‍ നിഷേധിച്ചു. അച്ചടക്കം ലംഘിച്ചതിന് തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ സെന്‍കുമാര്‍ നീക്കം നടത്തുന്നതായി തച്ചങ്കരി നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരായ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപപയോഗിക്കാന്‍ സംശയിക്കുന്നതായും എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved