Latest News :
Home » , » എസ്.എം.എ മഹല്ല് സെക്രട്ടറി സംഗമം സമാപിച്ചു

എസ്.എം.എ മഹല്ല് സെക്രട്ടറി സംഗമം സമാപിച്ചു

Written By Muhimmath News on Saturday, 10 June 2017 | 18:52



കാസര്‍കോട്: മഹല്ലുകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ച മഹല്ല് സെക്രട്ടറി സംഗമം സമാപിച്ചു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു.

വഖ്ഫ്, മഹല്ല് ഭരണം എന്നീ വിഷയങ്ങളില്‍ നടന്ന ക്ലാസ്സിന് സംസ്ഥാന റിസോഴ്‌സ് അംഗം അബ്ദു റഹ്മാന്‍ കല്ലായ് നതൃത്വം നല്‍കി. ഇത്തിഹാദ് മുഹമ്മദ് ഹാജി, നാസിര്‍ ബന്താട്, താജുദ്ദീന്‍ സുബ്ബയ്യകട്ട, ലത്തീഫ് കളത്തൂര്‍, അബ്ദുല്ല ഹാജി എടോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved