Latest News :
Home » , , » ഖത്തര്‍ അനുകൂല പോസ്റ്റിട്ടാല്‍ കനത്ത ശിക്ഷയെന്ന് യുഎഇ

ഖത്തര്‍ അനുകൂല പോസ്റ്റിട്ടാല്‍ കനത്ത ശിക്ഷയെന്ന് യുഎഇ

Written By Muhimmath News on Wednesday, 7 June 2017 | 11:31

ദുബായ്: ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ അനുകൂല നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കാത്തിരിക്കുന്നത് കനത്ത ശിക്ഷ. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തറിനെ അനുകൂലിച്ച് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. തദ്ദേശീയര്‍ക്ക് മാത്രമല്ല, പ്രവാസികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇത്തരം നടപടികളെന്നും യു എ ഇ മുന്നറിയിപ്പ് നല്‍കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved