Latest News :
Home » , » എസ്.എസ്.എഫ് കാമ്പസ് അസംബ്ലി പ്രഖ്യാപനം 10ന്: പേരോട് ഉസ്താദ് ഉല്‍ഘാടനം ചെയ്യും

എസ്.എസ്.എഫ് കാമ്പസ് അസംബ്ലി പ്രഖ്യാപനം 10ന്: പേരോട് ഉസ്താദ് ഉല്‍ഘാടനം ചെയ്യും

Written By Muhimmath News on Friday, 9 June 2017 | 20:37

 കാസറഗോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രഖ്യാപനം കാസറഗോഡ് നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പോരോട് അബ്ദുറഹ്മാന്‍ സഖാഫി ഉല്‍ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി പ്രഖ്യാപനം നടത്തും.

ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സമദ് മലപ്പുറം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലാ ഭാരവാഹികളായ സ്വാദിഖ് ആവളം, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കെ.എം.കളത്തൂര്‍, ശകീര്‍ എം.ടി.പി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ശിഹാബ് പാണത്തൂര്‍, ഫാറൂഖ് പൊസോട്ട് സംബന്ധിക്കും. ജില്ലയിലെ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പ്രതിനിധികള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved