Latest News :
Home » , » എസ്.എസ്.എഫ് ഫണ്ട് ദിനം ജൂണ്‍ 2 വെള്ളിയാഴ്ച

എസ്.എസ്.എഫ് ഫണ്ട് ദിനം ജൂണ്‍ 2 വെള്ളിയാഴ്ച

Written By Muhimmath News on Thursday, 1 June 2017 | 17:55

കാസറഗോഡ്: 'റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം' എന്ന ശീര്‍ഷകത്തില്‍ സംഘ കുടുംബം നടത്തി വരുന്ന റമളാന്‍ കാമ്പയിന്‍ ഭാഗമായി എസ് എസ് എഫ് വെള്ളിയാഴ്ച റമളാന്‍ ഫണ്ട് ശേഖരിക്കും. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ സംസ്ഥാന കമ്മറ്റികള്‍ക്കാവശ്യമായ പ്രവര്‍ത്തന ഫണ്ടാണ് ശേഖരിക്കുന്നത്. യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പള്ളിയും വീടുകളും കേന്ദ്രീകരിച്ചാണ് ഫണ്ട് പിരിക്കുന്നത്

ജില്ലാ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപ്പം നല്‍കി. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് ആവളം, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, കെ.എം.കളത്തൂര്‍, ശകീര്‍ എം.ടി.പി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ശിഹാബ് പാണത്തൂര്‍, ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു. എസ് എസ് എഫ് റമളാന്‍ ഫണ്ട് വിജയിപ്പിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved