Latest News :
Home » , » എസ്.എസ്.എഫ് ബദ്ര്‍ സ്മൃതി 15ന് മൊഗ്രാലില്‍

എസ്.എസ്.എഫ് ബദ്ര്‍ സ്മൃതി 15ന് മൊഗ്രാലില്‍

Written By Muhimmath News on Sunday, 4 June 2017 | 12:22


























മൊഗ്രാല്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് നടത്തി വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി ബദ്‌രീങ്ങളുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ബദ്ര്‍ സ്മൃതി ഈ മാസം 15ന് ശനിയാഴ്ച മൊഗ്രാല്‍ സുന്നീ സെന്ററില്‍ നടക്കും. വൈകുന്നേരം 3മണിക്ക് നടക്കുന്ന പരിപാടിയില്‍ ബദ്ര്‍ നല്‍കുന്ന പാഠം, ബദ്ര്‍ ചരിത്രം എന്നീ സെഷനുകള്‍ നടക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗറിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി കര പ്രസംഗിക്കും. സുബൈര്‍ ബാഡൂര്‍, തസ് ലീം കുന്നില്‍, ഹാഫിള് രിഫാഇ, സ്വാദിഖ് എര്‍മാളം, ഉനൈസുറഹ്മാന്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved