Latest News :
Home » , , , » ഫാസിസത്തിനെതിരെ എസ്.എസ്.എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഫാസിസത്തിനെതിരെ എസ്.എസ്.എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Written By Muhimmath News on Friday, 30 June 2017 | 21:45

























കാസറഗോഡ്: ദേശീയതലത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ 'ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി വര്‍ഗീയ ശക്തികള്‍ക്ക് താക്കീതായി. പശുവിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ക്ക് ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദം ഉണ്ടാകുന്നത് മതേതര ഇന്ത്യ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. നിയമം കയ്യിലെടുത്ത് കൊണ്ടുള്ള രാജ്യ ദ്രോഹികളുടെ കയ്യേറ്റങ്ങള്‍ക്കെതിരെ എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും റാലി ഉണര്‍ത്തി.

കാസറഗോഡ് ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗറിന്റെ അധ്യക്ഷതയില്‍ സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി കര, തസ്ലീം കുന്നില്‍, സ്വാദിഖ് എര്‍മാളം തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും ഉനൈസുറഹ്മാന്‍ ഊജംപദവ് നന്ദിയും പറഞ്ഞു. പുലിക്കുന്നില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved