Latest News :
Home » , , , » 'സര്‍ഗ്ഗാത്മ വിദ്യാര്‍ഥിത്വം സാധ്യമാണ്' എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി പ്രഖ്യാപനമായി

'സര്‍ഗ്ഗാത്മ വിദ്യാര്‍ഥിത്വം സാധ്യമാണ്' എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി പ്രഖ്യാപനമായി

Written By Muhimmath News on Saturday, 10 June 2017 | 20:40

























കാസറഗോഡ്: സര്‍ഗ്ഗാത്മ വിദ്യാര്‍ഥിത്വം സാധ്യമാണ് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി നവംബര്‍ 11,12 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലി കോണ്‍ഫറന്‍സ് പ്രഖ്യാപനമായി. കാസറഗോഡ് സുന്നീ സെന്ററില്‍ നടന്ന ജില്ലാ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉല്‍ഘാടനം ചെയ്തു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സ്വലാഹുദ്ധീന്‍ അയ്യൂബി, സി.എന്‍.ജഅഫര്‍, സമദ് മലപ്പുറം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബശീര്‍ പുളിക്കൂര്‍, ഫാറൂഖ് കുബണൂര്‍, സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, കെ.എം.കളത്തൂര്‍, അബ്ദുറഹ്മാന്‍ എരോല്‍, ശിഹാബ് പാണത്തൂര്‍, ഫാറൂഖ് പൊസോട്ട് പ്രസംഗിച്ചു.

ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളായിരുന്നു പ്രതിനിധികള്‍. ഇഫ്താറോടെ പരിപാടി സമാപിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved