Latest News :
Home » , » മുതഅല്ലിമീങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണം: അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട

മുതഅല്ലിമീങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണം: അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട

Written By Muhimmath News on Thursday, 29 June 2017 | 18:41


























പൂക്കട്ട: വിവരസാങ്കേതിക വിദ്യ വികസിച്ച് നില്‍കുന്ന ആധുനിക കാലഘട്ടത്തില്‍ മുതഅല്ലിമീങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്നും എല്ലാ വെല്ലുവിളികളേയും നേരിടാനും മതവും ഭൗതികവും സമന്വയിപ്പിച്ച് കൊണ്ട് കൂടുതല്‍ അറിവ് നേടണമെന്നും എസ് വൈസ് എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട ഓര്‍മപ്പെടുത്തി.

എസ് എസ് എഫ് കുബോല്‍ സെക്ടര്‍ സംഘടിപ്പിച്ച മുത്തഅല്ലിം സംഘമത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ഹനീഫ് സഅദി കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മാസ്റ്റര്‍ പി കെ നഗര്‍ (എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ ജ.സെക്), അഷ്‌റഫ് സഖാഫി ഉളുവാര്‍ ( എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ഫിനാന്‍സ് സെക്) പ്രസംഗിച്ചു. പുതിയ സെക്ടര്‍ മുതഅല്ലീം സമിതി നിലവില്‍ വന്നു. ആബിദ് അഷ്‌റഫി പൂക്കട്ട (ചെയര്‍മാന്‍), ഷഫീഖ് ഉളുവാര്‍ (കണ്‍വീനര്‍), സലാം ബംബ്രാണാ, ഫാറൂഖ് പി കെ നഗര്‍ ( വൈസ്.ചെയര്‍), റാസാ കുമ്പോല്‍, സുബൈര്‍ ബന്നംങ്കുളം ( ജോയിന്‍ കണ്‍), മുസ്തഫാ ഉളുവാര്‍ (ട്രഷറര്‍).

മുനീര്‍ ഉളുവാര്‍ അധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ പൂക്കട്ട, ഹൈദറലി ഉളുവാര്‍ സംബന്ധിച്ചു. ഇര്‍ഷാദ് മുഹിയദ്ദീന്‍ നഗര്‍ സ്വാഗതവും ആബിദ് അഷ്‌റഫി പൂക്കട്ട നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved