Latest News :
Home » » നെല്ലിക്കുന്നില്‍ സ്റ്റേഷനറി കട കത്തിനശിച്ചു

നെല്ലിക്കുന്നില്‍ സ്റ്റേഷനറി കട കത്തിനശിച്ചു

Written By Muhimmath News on Sunday, 4 June 2017 | 15:52

കാസര്‍കോട്: നെല്ലിക്കുന്നില്‍ സ്‌റ്റേഷനറി കട കത്തിനശിച്ചു. നെല്ലിക്കുന്ന് ബീച്ച് റോഡിലെ മഞ്ജുനാഥ സ്‌റ്റോറാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ബങ്കരക്കുന്നിലെ പുനിത്‌ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. കത്തുന്നത് കണ്ട് പരിസരവാസികളാണ് പുനിതിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫ്രിഡ്ജും കടയിലെ സാധനങ്ങളും കത്തി നശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved