Latest News :
Home » , , » നോമ്പുതുറ കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

നോമ്പുതുറ കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Written By Muhimmath News on Monday, 5 June 2017 | 18:00
























ബദിയടുക്ക: പള്ളിയില്‍നിന്ന് നോമ്പുതുറ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഐടിഐ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. വിദ്യാനഗര്‍ ഗവ. ഐ ടി ഐ യിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും മുണ്ട്യത്തടുക്ക പള്ളം പൊയ്യക്കണ്ടത്തെ പരേതനായ അബ്ദുല്ല ഫാത്വിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് റജീബ് (20) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ റജീബിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍മകജെ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനാണ് റജീബ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പിതാവ് അബ്ദുല്ല വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്.

ഏക സഹോദരന്‍ മുജീബ് അബ്ദുല്ല (ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി, ത്രിവേണി കോളജ്. റജീബിന്റെ മയ്യത്ത് പള്ളം ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved