Latest News :
Home » , » വ്യാപാരി കടയില്‍ തൂങ്ങി മരിച്ച നിലയില്‍

വ്യാപാരി കടയില്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Monday, 19 June 2017 | 10:14

ചട്ടഞ്ചാല്‍: വ്യാപാരിയെ കടയ്ക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ കനിയടുക്കത്തെ മാധവന്‍ കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സൂരജി (27)നെയാണ് ചട്ടഞ്ചാല്‍ ടൗണിലെ അനാദിക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കടയുടെ ഷട്ടര്‍ പാതി താഴ്ത്തിയ നിലയില്‍ കണ്ടെത്തിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് സൂരജിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved