Latest News :
Home » , » സമസ്ത പൊതു പരീക്ഷ കുമ്പള റൈഞ്ചിലെ വിജയികള്‍

സമസ്ത പൊതു പരീക്ഷ കുമ്പള റൈഞ്ചിലെ വിജയികള്‍

Written By Muhimmath News on Wednesday, 14 June 2017 | 11:26
























കുമ്പള: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷയില്‍ പത്താംക്ലാസില്‍ റൈഞ്ചില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക്‌നേടിയ മൈമൂന്‍ നഗറിലെ മുനീറുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥിനി മുഫീദ യാസ്മിന്‍, ഏഴാം തരത്തില്‍ കുമ്പോല്‍ പാപ്പംകോയ നഗര്‍ അല്‍ മദ്‌റസതുല്‍ ബദ് രിയയിലെ ഫാത്തിമത് ശഹാമ ശസ, അഞ്ചാംതരത്തില്‍ കുമ്പോല്‍ പാപ്പംകോയ നഗര്‍ അല്‍ മദ്‌റസതുല്‍ ബദ് രിയയിലെ ഫാത്തിമത്ത് നിംറയും കരസ്ഥമാക്കി. 

ഇതിന് വേണ്ടി പ്രയത്‌നിച്ച അധ്യാപകരേയും വിജയം നേടിയ വിദ്യാര്‍ഥികളെയും റൈഞ്ച് ഭാരവാഹികള്‍ അഭിനന്ദിച്ചു. യോഗത്തില്‍  റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. 

എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു ജില്ലാ എക്‌സാം സെക്രട്ടറി അബ്ദുല്ലത്തീഫ്  മുസ്ലിയാര്‍ 'റൈഞ്ച് സെക്രട്ടറി ഉമര്‍സഖാഫി മയ്യളം,റൈഞ്ച് എക്‌സാം സെക്രട്ടറി കരീം മുസ്ലിയാര്‍, സവാദ് മുസ്ലിയാര്‍, അബ്ദുല്ല സഅദി, സിദ്ദിഖ് മാഷ് പി കെ നഗര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved