Latest News :
Home » , , » സുന്നി സാന്ത്വനം ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു

സുന്നി സാന്ത്വനം ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു

Written By Muhimmath News on Monday, 12 June 2017 | 18:39

























തൃക്കരിപ്പൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉദിനൂരിലെ സുന്നീ യുവജന സംഘം സാന്ത്വനം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. 15 വര്‍ഷത്തോളമായി നിര്‍ധനര്‍ക്ക് സഹായഹസ്തവുമായി രംഗത്തുള്ള ക്ലബ്ബ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി വീല്‍ ചെയര്‍, യൂറിനറി ചെയര്‍, വാക്കിംഗ് സ്റ്റിക്ക്, വാട്ടര്‍ ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ 'യൂസ് ആന്റ് റിട്ടേണ്‍' എന്ന പദ്ധതി പ്രകാരം വിനിയോഗിക്കാന്‍ തൃക്കരിപ്പൂര്‍ ഗവ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് കൈമാറി.

തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രി ഇഎന്‍ടി സര്‍ജ്ജന്‍ ഡോ. അഷ്‌കര്‍ അലി മെഡിക്കല്‍ ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സുകുമാരന് നല്‍കി ഉദ്ഘാടനം ചെയ്തു. കിടപ്പ് രോഗികളായവര്‍ക്ക് ആശ്വാസകരമായ 10,000 രൂപയുടെ മരുന്ന് പ്രതിവര്‍ഷം സൗജന്യമായി ലഭിക്കുന്ന സാന്ത്വനം മെഡിക്കല്‍ കാര്‍ഡ് ക്ലബ്ബിന്റെ മറ്റൊരു ജീവകാരുണ്യ പദ്ധതിയാണ്. ഇന്നലെ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ടി.പി. മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.കെ ഫൈസല്‍, സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വി.കെ. ഹനീഫ ഹാജി, കെ.എന്‍. വാസുദേവന്‍ നായര്‍, കെ. രാജേഷ് മാസ്റ്റര്‍, കെ.വി. ബാലഗോപാലന്‍ മാസ്റ്റര്‍, ടി.പി. നൗഷാദ് മാസ്റ്റര്‍, ടി. അബ്ദുള്ള മാസ്റ്റര്‍, അഡ്വ. ടി.പി. ഹസൈനാര്‍, റസാക്ക് പുഴക്കര, എ.ജി. മൊഹിയദ്ധീന്‍ മുസ്ലിയാര്‍, എ.ജി. ഖമറുദ്ധീന്‍, ടി.സി. ഖലീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved