Latest News :
Home » , » സമസ്ത പൊതു പരീക്ഷ; ധര്‍മ്മനഗറിന് നേട്ടം

സമസ്ത പൊതു പരീക്ഷ; ധര്‍മ്മനഗറിന് നേട്ടം

Written By Muhimmath News on Saturday, 24 June 2017 | 18:01



വൊര്‍ക്കാടി: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ധര്‍മ്മനഗര്‍ ഹിദായത്തുല്‍ ഇസ് ലാം മദ്‌റസ്‌ക്ക് മികച്ച നേട്ടം. പത്താംതരത്തില്‍ വൊര്‍ക്കാടി റെയ്ഞ്ചില്‍ ഒന്നും രണ്ടും സ്ഥാനവും ഏഴ്, അഞ്ച് ക്ലാസുകളില്‍ ഒന്നാംസ്ഥാനവും മദ്‌റസയിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. പത്താംതരത്തില്‍ ഖദീജത്ത് ജുവൈരിയ്യ ഒന്നാംസ്ഥാനവും സുമയ്യ രണ്ടാംസ്ഥാനവും ഏഴാംതരത്തില്‍ അഹമ്മദ് ഫവാസ് ഒന്നും അഞ്ചാംതരത്തില്‍ ഫാത്വിമത്ത് സുഹ്‌റ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. റെയ്ഞ്ചില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും പ്രയത്‌നിച്ച അധ്യാപകരെയും ധര്‍മ്മനഗര്‍ സബ്കമ്മിറ്റി പി ടി എയും അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved