Latest News :
Home » , , , , » കെ സുരേന്ദ്രന്റെ കള്ളവോട്ട് പട്ടികയിലെ പരേതന്‍ ജീവനോടെ; ഗള്‍ഫിലായിരുന്നെന്ന് ആരോപിക്കുന്നയാള്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍

കെ സുരേന്ദ്രന്റെ കള്ളവോട്ട് പട്ടികയിലെ പരേതന്‍ ജീവനോടെ; ഗള്‍ഫിലായിരുന്നെന്ന് ആരോപിക്കുന്നയാള്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍

Written By Muhimmath News on Tuesday, 13 June 2017 | 11:45
























കാസര്‍കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍, സമന്‍സ് കൈയ്യോടെ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്മദ് കുഞ്ഞിയാണ് കോടതിയില്‍ നിന്നുമുള്ള സമന്‍സ് നേരിട്ട് കൈപറ്റിയത്. 

പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്.

അഹ്മദ് കുഞ്ഞിയോട് ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നത് വരെ അത് വോട്ട് ചെയ്യുമെന്നും അഹ്മദ് കുഞ്ഞി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നായും റിപ്പോര്‍ട്ട് ചെയ്യുന്നു. അനസും സമന്‍സ് കൈപ്പറ്റിയിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved