Latest News :
Home » , , » സ്വാമിയെ ആക്രമിച്ചത് താന്‍തന്നെ, ഇത്ര മുറിയുമെന്ന് കരുതിയില്ല: യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

സ്വാമിയെ ആക്രമിച്ചത് താന്‍തന്നെ, ഇത്ര മുറിയുമെന്ന് കരുതിയില്ല: യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Written By Muhimmath News on Friday, 16 June 2017 | 17:45



തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്റെ അമ്മയും തമ്മില്‍ ബന്ധമില്ലെന്നും പെണ്‍കുട്ടി പറയുന്നു.

സ്വാമിയെ മനഃപൂര്‍വം മുറിവേല്‍പ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോള്‍ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാന്‍ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയത്.

അതേസമയം, കഴിഞ്ഞ ദിവസം പെണ്‍കുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ വൈരുധ്യമുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved