Latest News :
Home » , » എസ്.വൈ.എസ്. ഹൊസ്ദുര്‍ഗ് സോണ്‍ റമളാന്‍ പ്രഭാഷണത്തിന് കൊടി ഉയര്‍ന്നു

എസ്.വൈ.എസ്. ഹൊസ്ദുര്‍ഗ് സോണ്‍ റമളാന്‍ പ്രഭാഷണത്തിന് കൊടി ഉയര്‍ന്നു

Written By Muhimmath News on Friday, 9 June 2017 | 17:43


കാഞ്ഞങ്ങാട്: എസ്.വൈ.എസ് ഹൊസ്ദുര്‍ഗ് സോണ്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടത്തുന്ന അബ്ദുല്‍കരീം സഖാഫി ഇടുക്കിയുടെ ദ്വിദിന റമളാന്‍ പ്രഭാഷണത്തിന് മുന്നോടിയായുള്ള പതാക ഉയര്‍ത്തല്‍ കര്‍മ്മം സ്വാഗത സംഘം ചെയര്‍മാന്‍ എസ്.കെ.അബ്ദുള്‍ഖാദര്‍ ഹാജി കൊളവയല്‍ നിര്‍വ്വഹിച്ചു. അഷ്‌റഫ് കരിപ്പൊടി, സി.അബ്ദുല്ലഹാജി ചിത്താരി, അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി, സി.എച്ച്.ആലിക്കുട്ടി ഹാജി, മടിക്കൈ അബ്ദുല്ലഹാജി, അബ്ദുസത്താര്‍ പഴയ കടപ്പുറം, അബ്ദുള്‍ ഹമീദ് മദനി ബല്ലാകടപ്പുറം, അശ്‌റഫ് സുല്‍ത്താന്‍ ഗോള്‍ഡ്, മൂസ പടന്നക്കാട്, നൌഷാദ് അഴിത്തല, ബി.കുഞ്ഞഹമ്മദ്ഹാജി ചിത്താരി, സി.കെ.അബ്ദുള്‍ഖാദര്‍ഹാജി, അമീര്‍ മാട്ടുമ്മല്‍, ശൈഖ് ഹമീദ് പടന്നക്കാട്, സുബൈര്‍ പടന്നക്കാട്, ഹമീദ് മൌലവി കൊളവയല്‍, ബശീര്‍ മങ്കയം പാറപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായാണ് ദ്വിദിന റമളാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന റമളാന്‍ പ്രഭാഷണം എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഉപാദ്ധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved