Latest News :
Home » , » മധൂര്‍ സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ജൂണ്‍ 6 മുതല്‍

മധൂര്‍ സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ജൂണ്‍ 6 മുതല്‍

Written By Muhimmath News on Sunday, 4 June 2017 | 18:03

ഉളിയത്തടുക്ക: കേരള മുസ്‌ലിം ജാമഅത്ത് റമസാന്‍ കാമ്പയിന്‍ ഭാഗമായി മധൂര്‍ സര്‍ക്കിള്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ത്രിദിന റമസാന്‍ പ്രഭാഷണം ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി ഉളിയത്തടുക്ക സണ്‍ ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു.

രാവിലെ ഒമ്പതുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പതാക ഉയര്‍ത്തുന്നതോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ യു പി എസ് തങ്ങള്‍ പ്രാര്‍ഥന നടത്തും. സോണ്‍ എസ് വൈ എസ് പ്രസിഡന്റ് സുലൈമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. ഹാരിസ് ഹിമമി സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ തങ്ങള്‍, മുനീര്‍ അഹ്മദ് സഅദി, ഖമറുദ്ദീന്‍ സണ്‍ഫ്‌ളവര്‍ എന്നിവര്‍ സംബന്ധിക്കും.

സ്വാഗതസംഘ യോഗത്തില്‍ സയ്യിദ് അലവി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ മുട്ടത്തൊടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അമീറലി ചൂരി, അലി സഖാഫി, എ എം മഹമൂദ് മുട്ടത്തൊടി, അബ്ദുര്‍റഹ്മാന്‍ ബദര്‍ നഗര്‍, യൂസുഫ് എസ് പി നഗര്‍, അബ്ദുല്‍ മജീദ് മുട്ടത്തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved