Latest News :
Home » , » എസ്.വൈ.എസ് മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച

എസ്.വൈ.എസ് മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച

Written By Muhimmath News on Saturday, 3 June 2017 | 18:47

മൊഗ്രാല്‍ പുത്തൂര്‍: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ആചരിച്ച് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ ഖുര്‍ആന്‍ പ്രഭാഷണം തിങ്കളാഴ്ച (ജൂണ്‍ 5 ) രാവിലെ 9.30 മുതല്‍ കോട്ടക്കുന്ന് ഖതീബ് നഗറില്‍ നടക്കും.

പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനും ഉളിയത്തടുക്ക അല്‍ ഹുസ്‌ന അക്കാദമിയുടെ ഡയറക്ടറുമായ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തും. സര്‍ക്കിള്‍ പ്രസിഡന്റ്‌റ് മുഹമ്മദ് തമീം അഹ്‌സനിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ്‌റ് സുലൈമാന്‍ സഖാഫി ദേശാംകുളം ഉദ്ഘാടനം ചെയ്യും. ഉസ്മാന്‍ മുസ്‌ലിയാര്‍ മൊഗര്‍, സഈദ് സഅദി കെ.എം, ബഷീര്‍ മിസ്ബാഹി എരിയാല്‍, മുസ്തഫ ഹനീഫി ചൗക്കി, എ.കെ കമ്പാര്‍, അബദുല്ല മല്ലം, ത്വാഹിര്‍ ഹാജി തൈ്വബ, ലതീഫ് അറഫ, ഔഫ് ഹാജി കെ.എ, ഔഫു ഹര്‍ബല്‍ ചിക്കന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും ഷഫീഖ് സഅദി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved