Latest News :
Home » , » മുള്ളേരിയ സോണ്‍ സ്വഫ് വ സംഗമം 10ന്

മുള്ളേരിയ സോണ്‍ സ്വഫ് വ സംഗമം 10ന്

Written By Muhimmath News on Wednesday, 7 June 2017 | 18:30

മുള്ളേരിയ: എസ് വൈ എസ് മുള്ളേരിയ സോണ്‍ സ്വഫ്‌വ സംഗമം 10ന് രാവിലെ എട്ടുമണിക്ക് ഗാളിമുഖം ഖലീല്‍ സ്വലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. 7.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. നാലു സര്‍ക്കിളുകളില്‍ നിന്നായി 132 പ്രതിനിധികള്‍ പങ്കെടുക്കും. ജൂലൈ ഒന്നിന് കാസര്‍കോട്ട് നടക്കുന്ന സ്വഫ് വ റാലിയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സംഗമം സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്യും. അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ഹനീഫ് സഅദി പള്ളത്തൂര്‍, പി എസ് മുഹമ്മദ്കുഞ്ഞി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അബ്ദുര്‍റഹ്മാന്‍ സഅദി പള്ളപ്പാടി, ജഅ്ഫര്‍ സഅദി ഗാളിമുഖം, മൂസ മദനി, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved