Latest News :
Home » , » വിശ്വാസിയുടെ വിളവെടുപ്പ് കാലം: പ്രഭാഷണവും സാന്ത്വന കിറ്റ് വിതരണവും നടത്തി

വിശ്വാസിയുടെ വിളവെടുപ്പ് കാലം: പ്രഭാഷണവും സാന്ത്വന കിറ്റ് വിതരണവും നടത്തി

Written By Muhimmath News on Monday, 12 June 2017 | 18:10



തൃക്കരിപ്പൂര്‍: എസ് വൈ എസ് പടന്ന സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന വിഷയത്തില്‍ പ്രഭാഷണവും സാന്ത്വന കിറ്റ് വിതരണവും നടന്നു. കാന്തിലോട്ട് ഗാനിം മസ്ജിദ് പരിസരത്ത് നൂറുല്‍ ഉലമ സ്‌ക്വയറില്‍ ജില്ലാ ദഅവ കാര്യ സെക്രട്ടറി അബ്ദുള്‍ജബ്ബാര്‍ മിസ്ബാഹി ഉത്ഘാടനം ചെയ്തു. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഏഴര ലക്ഷം രൂപയുടെ 300 പേര്‍ക്കുള്ള സാന്ത്വനം കിറ്റ് എം രാജഗോപാലന്‍ എം എല്‍ എ കൈതക്കാട് യുണിറ്റ് എസ് വൈ എസ് സെക്രട്ടറി എസ് എച്ച് സിറാജിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുള്‍റഹിമാന്‍ മദനി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് ബാഖവി സ്വാഗതം പറഞ്ഞു. സെയ്ഫുള്ള തങ്ങള്‍, ജലീല്‍ സഖാഫി, യൂസഫ് മദനി, പി കെ അബ്ദുല്ല മുസ്ല്യാര്‍ , നൗഷാദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved