Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ സ്വഫ്‌വ മീറ്റും ഇഫ്ത്താര്‍ സംഗമവും 18ന്

എസ് വൈ എസ് ഉദുമ സോണ്‍ സ്വഫ്‌വ മീറ്റും ഇഫ്ത്താര്‍ സംഗമവും 18ന്

Written By Muhimmath News on Wednesday, 7 June 2017 | 09:52
























ബേക്കല്‍: ജൂലൈ ഒന്നിന് എസ് വൈ എസ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് പരേഡിന് മുന്നോടിയായി ഉദുമ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വഫ്‌വ അംഗങ്ങളുടെ മീറ്റും ഇഫ്ത്താര്‍ സംഗമവും ജൂണ്‍ 18ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്താന്‍ തീരുമാനിച്ചു. 

ഈ മാസം 9ന് നടക്കുന്ന
റിലീഫ് ഡേയുടെ ഭാഗമായി മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും തുക സ്വരൂപിക്കാനും, മാംസ കച്ചവടക്കാര്‍ക്കുള്ള തര്‍ബിയ ക്യാമ്പ് സംഘടിപ്പിക്കാനും കാബിനറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്‌ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം ചെമ്പരിക്ക, ആബിദ് സഖാഫി മൗവ്വല്‍ ,ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ബി.എം.എ.മജീദ് മൗവ്വല്‍, ഖാലിദ് പുത്തിരിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved