Latest News :
Home » , » എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Friday, 9 June 2017 | 17:28



ബേക്കല്‍: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റി മൗവ്വല്‍ താജുല്‍ ഉലമ നഗറില്‍ ജൂണ്‍ 13, 14 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന റഫീക്ക് അഹ്‌സനി ചേളാരിയുടെ റമളാന്‍ പ്രഭാഷണ പോസ്റ്റര്‍ എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടിയുടെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു.

സോണ്‍ സെക്രട്ടറിമാരായ സൈനുല്‍ ആബിദ് സഖാഫി, ബി.എം.എ.മജീദ് മൗവ്വല്‍, സര്‍ക്കിള്‍ പ്രസിഡണ്ട് അബൂബക്കര്‍ മദനി, ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ബാസ് ഹാജി മൗവ്വല്‍, കണ്‍വീനര്‍ അന്‍വര്‍ മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved