Latest News :
Home » , » എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍ ദ്വിദിന റമളാന്‍ പ്രഭാഷണം ചൊവ്വാഴ്ച തുടങ്ങും

എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍ ദ്വിദിന റമളാന്‍ പ്രഭാഷണം ചൊവ്വാഴ്ച തുടങ്ങും

Written By Muhimmath News on Monday, 12 June 2017 | 15:55

ബേക്കല്‍: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ആചരിച്ച് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ദ്വിദിന റമളാന്‍ പ്രഭാഷണം ചൊവ്വ, ബുധനന്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ മൗവ്വല്‍ താജുല്‍ ഉലമ സ്‌ക്വയറില്‍ നടക്കും.

കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് കെ.പി.എസ്.ജമല്ലുലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ബാസ് ഹാജി മൗവ്വലിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി. കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉല്‍ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ റഫീക്ക് അഹ്‌സനി ചേളാരി റമളാന്‍ പ്രഭാഷണം നടത്തും.

രണ്ടാം ദിവസമായ ജൂണ്‍ 14ന് രാവിലെ 9.30ന് സര്‍ക്കിള്‍ പ്രസിഡന്റ് അബൂബക്കര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്യും. റഫിക്ക് അഹ്‌സനി ചേളാരി പ്രഭാഷണം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് അലിക്കുഞ്ഞി ഉസ്താദ് ഷിറിയ നേതൃത്വം നല്‍കും.

സോണ്‍ എസ് വൈ എസ് സെക്രട്ടറിമാരായ ആബിദ് സഖാഫി മൗവ്വല്‍, ബി.എം.എ.മജിദ് മൗവ്വല്‍, കേരള മുസ്ലിം ജമാഅത്ത് പള്ളിക്കര സര്‍ക്കിള്‍ പ്രസിഡണ്ട് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ജനറല്‍ സെക്രട്ടറി അലി പൂച്ചക്കാട്, ഫിനാന്‍സ് സെക്രട്ടറി കെ.എം.മൊയ്തീന്‍ കുഞ്ഞി ഹാജി മൗവ്വല്‍, എസ് എസ് എഫ് ഉദുമ ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി ഹസീബ് മൗവ്വല്‍, എസ് വൈ എസ് സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, വൈസ് പ്രസിഡണ്ട് ഹമീദ് പള്ളിപ്പുഴ, കേരള മുസ്‌ലിം ജമാഅത്ത് മൗവ്വല്‍ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി മൗവ്വല്‍ കുഞ്ഞബ്ദുല്ല, ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ ആമു, എം.സി. മുഹമ്മദ് കുഞ്ഞി, ഹാഷിം സഖാഫി മൗവ്വല്‍, എം.സി.അബ്ദുല്‍ റഹ്മാന്‍, സാജിദ് അബ്ബാസ്, അബ്ദുല്‍ ഖാദിര്‍ മൊയ്തിന്‍ കുഞ്ഞി, നൗഷാദ് ഇബ്രാഹിം, ഇബ്രാഹിം പാറയില്‍ മുഹമ്മദ്, അലി മൂസ, ഖാദിര്‍ കുട്ടി മൗവ്വല്‍, ഹനീഫ മീത്തല്‍ മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി മൗവ്വല്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ അന്‍വര്‍ മൗവ്വല്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved