Latest News :
Home » , » എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍ റംസാന്‍ പ്രഭാഷണത്തിന് പ്രൗഡ സമാപനം

എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍ റംസാന്‍ പ്രഭാഷണത്തിന് പ്രൗഡ സമാപനം

Written By Muhimmath News on Wednesday, 14 June 2017 | 18:25



ബേക്കല്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റി മൗവ്വല്‍ താജുല്‍ ഉലമ സ്‌ക്വയറില്‍ സംഘടിപ്പിച്ച ദ്വിദിന റമളാന്‍ പ്രഭാഷണത്തിന് പ്രൗഡ സമാപനം. എസ്.വൈ.എസ് സര്‍ക്കിള്‍ പ്രസിഡണ്ട് അബൂബക്കര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ ഉദുമസോണ്‍ സെക്രട്ടറി ആബിദ് സഖാഫി മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. റഫിക്ക് അഹ്‌സനി ചേളാരി റമളാന്‍ പ്രഭാഷണം നടത്തി. 




സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ജലാലുദ്ധീന്‍ ഹാദി തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കി. കെ.പി.എസ്.ജമല്ലുലൈലി തങ്ങള്‍, മടിക്കൈ അബ്ദുല്ല ഹാജി, ബി.എം.എ മജീദ് മൗവ്വല്‍, അലി പൂച്ചക്കാട്, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബ്ദുല്ല ഹാജി മൗവ്വല്‍, ഹമീദ് ഹാജി കല്ലിങ്കാല്‍, കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്‍ ഹമീദ് പള്ളിപ്പുഴ, ബി.കെ.മുഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി, വലിയ മുഹമ്മദ്, കെ. പി.മുഹമ്മദ് പൂച്ചക്കാട്, അബ്ബാസ് ഹാജി മൗവ്വല്‍, ഹാഷിം സഖാഫി മൗവ്വല്‍, പി.എസ്.മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, അബ്ബാസ് ഹാജി പരയങ്ങാനം, ഹസിബ് മൗവ്വല്‍, ഖാദിര്‍ മൊയ്തീന്‍, സാജിദ് അബ്ബാസ്, എം.സി.മുഹമ്മദ്, സമീര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി മൗവ്വല്‍ സ്വാഗതവും അന്‍വര്‍ മൗവ്വല്‍ നന്ദിയും പറഞ്ഞു പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved