Latest News :
Home » , » എസ്.വൈ.എസ് പെരിയ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണവും സ്വഫ് വ സംഗമവും ശനിയാഴ്ച

എസ്.വൈ.എസ് പെരിയ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണവും സ്വഫ് വ സംഗമവും ശനിയാഴ്ച

Written By Muhimmath News on Friday, 16 June 2017 | 20:35

ബേക്കല്‍: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ നടത്തിവരുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് പെരിയ സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം ശനിയാഴ്ച രാവിലെ 10 മണിക്ക് കുണിയ മിന്‍ഹാജ് കാമ്പസില്‍ നടക്കും. വൈകുന്നേരം 4:30 മണിക്ക് സ്വഫ് വ സംഗമവും നടക്കും. പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉല്‍ഘാടനം ചെയ്യും. ഹനീഫ സഅദി മഞ്ഞംപാറ റമളാന്‍ പ്രഭാഷണം നടത്തും. ജില്ല, സോണ്‍, സര്‍ക്കിള്‍ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved