Latest News :
Home » , » വിശുദ്ധ മാസത്തില്‍ സമൂഹ നന്മക്ക് പ്രതിജ്ഞാബദ്ധരാവുക; ജമലുല്ലൈലി തങ്ങള്‍

വിശുദ്ധ മാസത്തില്‍ സമൂഹ നന്മക്ക് പ്രതിജ്ഞാബദ്ധരാവുക; ജമലുല്ലൈലി തങ്ങള്‍

Written By Muhimmath News on Sunday, 18 June 2017 | 12:22


പെര്‍ള: അവശതയനുഭവിക്കുന്ന സമൂഹങ്ങളിലേക്ക് നന്മകള്‍ ചെയ്ത് കൊടുക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും, വിശുദ്ധ റമളാനില്‍ ഇത്തരം നന്മകള്‍ പ്രോത്സാഹിപ്പിക്കാനുള്ള അവസരമായി എടുക്കണമെന്നും എസ്.വൈ.എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ പ്രസിഡന്റ് ജമലുല്ലൈലി തങ്ങള്‍ കര അഭിപ്രായപ്പെട്ടു.

റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് ആചരിച്ച് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി പെര്‍ള സര്‍ക്കിള്‍ എസ്.വൈ.എസ് ദേരടുക്ക മദീനത്തുന്നൂറില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിനങ്ങളിലായി നടന്ന റമളാന്‍ പ്രഭാഷണത്തില്‍ അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ പ്രസംഗിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്കെ, അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ വാഹിദ് സഖാഫി, എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ഇബ്രാഹം ദാരിമി ഗുണാജെ, അബ്ദുല്ല ഹാജി കണ്ടിഗെ, അശ്‌റഫ് ഹിമമി സഖാഫി ശേണി എന്നിവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved