Latest News :
Home » , » എസ്.വൈ.എസ് പെര്‍ള സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം ജൂണ്‍ 13,14ന്

എസ്.വൈ.എസ് പെര്‍ള സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം ജൂണ്‍ 13,14ന്

Written By Muhimmath News on Sunday, 11 June 2017 | 18:35

പെര്‍ള: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് പെര്‍ള സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ജൂണ്‍ 13, 14 തിയ്യതികളില്‍ ദേരടുക്ക മദീനത്തുന്നൂറില്‍ വെച്ച് നടക്കും.

13ന് ചൊവ്വാഴ്ച രാവിലെ 10മണിക്ക് അബ്ദുറഹീം സഖാപി ചിപ്പാര്‍, 14ന് ബുധനാഴ്ച ഹാരിസ് ഹിമമി സഖാഫി പരപ്പ എന്നിവര്‍ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്ക, സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

ഇത് സംബന്ധിച്ച യോഗത്തില്‍ അബ്ദുല്‍ വാഹിദ് സഖാഫി, എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ശേണി, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, അഷ്‌റഫ് സഖാഫി ശേണി, അബ്ദുല്ല ഹാജി കണ്ടിഗ, ഫൈസല്‍ പെര്‍ള, ഉബൈദ് ശേണി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved