Latest News :
Home » , » എസ് വൈ എസ് പൂച്ചക്കാട് സാന്ത്വനം കമ്മിറ്റി ധനസഹായ വിതരണം നടത്തി

എസ് വൈ എസ് പൂച്ചക്കാട് സാന്ത്വനം കമ്മിറ്റി ധനസഹായ വിതരണം നടത്തി

Written By Muhimmath News on Saturday, 24 June 2017 | 18:12




ബേക്കല്‍: എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചികില്‍സാ സഹായ വിതരണവും മുഅല്ലിം ക്ഷേമനിധി വിതരണവും പെരുന്നാള്‍ വസ്ത്ര ധന സഹായ വിതരണവും നടത്തി.

ചികില്‍സാ സഹായ വിതരണം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ.അബ്ദുല്‍ റഹ്മാന് നല്‍കി ജി.സി.സി.ജോസെക്രട്ടറി മജിദ് പൂച്ചക്കാട് ഉല്‍ഘാടനം ചെയ്തു.




മുഅല്ലിം ക്ഷേമനിധി വിതരണം കേരള മുസ്ലിം ജമാഅത്ത് പൂച്ചക്കാട് യൂണിറ്റ് പ്രസിഡണ്ടിന് ജി.സി.സി.പ്രസിഡണ്ട് ഹനീഫ പൂച്ചക്കാട് നല്‍കി ഉല്‍ഘാടനം ചെയ്തു

പെരുന്നാള്‍ വസ്ത്ര ധനസഹായ വിതരണം എം.എം.സിറാജിന് നല്‍കി അബൂദാബി കോഡിനേറ്റര്‍ കെ.എം.മജീദും ഉല്‍ഘാടനം ചെയ്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved