Latest News :
Home » , , » ജില്ലയില്‍ നാല് കോടിയുടെ റമളാന്‍ കിറ്റ് വിതരണത്തിന് പ്രൗഢ തുടക്കം: 1.80 ലക്ഷം രൂപയുടെ മാതൃകാ റിലീഫുമായി എസ്.വൈ.എസ് കന്തല്‍ യൂണിറ്റ്

ജില്ലയില്‍ നാല് കോടിയുടെ റമളാന്‍ കിറ്റ് വിതരണത്തിന് പ്രൗഢ തുടക്കം: 1.80 ലക്ഷം രൂപയുടെ മാതൃകാ റിലീഫുമായി എസ്.വൈ.എസ് കന്തല്‍ യൂണിറ്റ്

Written By Muhimmath News on Tuesday, 6 June 2017 | 20:03

























കുമ്പള: എസ്.വൈ.എസ് ജില്ലയിലെ 400 യൂണിറ്റില്‍ സംഘടിപ്പിക്കുന്ന നാല് കോടി രൂപയുടെ റമളാന്‍ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുത്തിഗെ കന്തല്‍ യൂണിറ്റില്‍ നടന്നു. 120 കുടുംബങ്ങള്‍ക്ക് 1.80 ലക്ഷം രൂപയുടെ മാതൃകാ റിലീഫ് പ്രവര്‍ത്തനമാണ് കന്തലില്‍ നടന്നത്.

പ്രവര്‍ത്തക കൂട്ടായ്മയിലൂടെ സമാഹരിച്ച ഭക്ഷ്യവിഭങ്ങള്‍ വിതരണത്തിനായി യൂണിറ്റ് പ്രതിനികള്‍ക്ക് കൈമാറി എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓരോ പ്രദേശത്തും ദുരിതാവസ്ഥയില്‍ കഴിയുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി അധ്യക്ഷത വഹിച്ചു.

പി ബി അബ്ദുല്ല കന്തല്‍, പി ഐ ശാഹുല്‍ ഹമീദ്, ലുക്മീനുല്‍ ഹകീം, സി എച്ച് ഹസന്‍, ഇ എ അബ്ദുല്‍ റഹ്മാന്‍, ടി എം സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. . ജില്ലയില്‍ എസ്.വൈ.എസിന്റെ 400 ലേറെ യൂണിറ്റുകളിലായി നാല് കോടിയിലേറെ രൂപയുടെ റിലീഫാണ് റമളാനില്‍ നടന്നു കൊണ്ടിരിക്കുന്നത്. റമളാന്‍ കിറ്റിനു പുറമെ ആറ് സാന്ത്വന ഭവനങ്ങളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. 25 കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍ പദ്ധതി നടപ്പിലാക്കി വരുന്നു.

സംസ്ഥാന സാന്ത്വന നിധിയിലേക്ക് യൂണിറ്റികളില്‍ നിന്ന് ഈ മാസം 9ന് ഫണ്ട് സമാഹരിക്കും. ജില്ലയില്‍ 12 സോണുകളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved