Latest News :
Home » , » പടന്നയില്‍ എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം ഞായറാഴ്ച: 300 കുടുംബങ്ങള്‍ക്ക് സാന്ത്വനം കിറ്റ് വിതരണം ചെയ്യും

പടന്നയില്‍ എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം ഞായറാഴ്ച: 300 കുടുംബങ്ങള്‍ക്ക് സാന്ത്വനം കിറ്റ് വിതരണം ചെയ്യും

Written By Muhimmath News on Friday, 9 June 2017 | 22:30

കാസര്‍കോട്: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന വിഷയത്തില്‍ എസ്.വൈ.എസ് ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍ പ്രഭാഷണ പരമ്പരയുടെ ഭാഗമായി തൃക്കരിപ്പൂര്‍ പടന്നയില്‍ ഞായറാഴ്ച രാവിലെ റമളാന്‍ പ്രഭാഷണം നടക്കും. ഇതോടനുബന്ധിച്ച് 300 കുടുംബങ്ങള്‍ക്ക് 7.50 ലക്ഷം രൂപയുടെ സാന്ത്വനം കിറ്റ് വിതരണും ചെയ്യും. ആയിരങ്ങള്‍ സംബന്ധിക്കുന്ന പരിപാടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പടന്ന സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് തുടക്കം ഖുറിച്ച് സുബ്ഹി നിസ്‌കാര ശേഷം പടന്ന വലിയജുമാ മസ്ജിദ് മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. സിദ്ദീഖ് സഅദി നേതൃത്വം നല്‍കും. 8.30ന് കുഞ്ഞഹ്മദ് ഹാജി പതാക ഉയര്‍ത്തും. 9.30ന് പ്രഭാഷണ വേദി അബ്ദു റഹ്മാന്‍ മദനി പടന്നയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്യും. സയ്യിദ് മൗലല്‍ ബുഖാരി ഹിമമി പ്രാര്‍ത്ഥന നടത്തും. നൗഫല്‍ സഖാഫി കളസയാണ് പ്രഭാഷണം നടത്തുന്നത്. അസ്സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ആത്മീയ സദിസ്സിന് നേതൃത്വം നല്‍കും. സിദ്ദീഖ് ബാഖവി സ്വാഗതം പറയും.

സാന്ത്വനം കിറ്റ് വിതരണ ഉദ്ഘാടനം എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിക്കും. പി കെ അബ്ദുല്ല മുസ്ലിയാര്‍ മാവിലാടം, പി വി മുഹമ്മദ് അസ്ലം, പി കെ ഫൈസല്‍, ടി പി കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും. നൗഷാദ് മാസ്റ്റര്‍, അശ്രഫ് കരിപ്പോടി, അബൂബക്കര്‍ ഇ.കെ.അബ്ദുല്‍ ജലീല്‍ സഖാഫി, യൂസുഫ് മദനി, ഇക്ബാല്‍ ഹാജി, റസാഖ് ഹാജി, മൊയ്തീന്‍ മൗലവി, ഫയാസ് എം പി എന്നിവര്‍ അശംസ നേരും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved