Latest News :
Home » , , , » കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ പേരോട് അബ്ദു റഹ്മാന്‍ സഖാഫിയുടെ എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം 10ന് ശനിയാഴ്ച

കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ പേരോട് അബ്ദു റഹ്മാന്‍ സഖാഫിയുടെ എസ്.വൈ.എസ് റമസാന്‍ പ്രഭാഷണം 10ന് ശനിയാഴ്ച

Written By Muhimmath News on Thursday, 8 June 2017 | 17:42






























കാസര്‍കോട്: എസ്.വൈ.എസ് ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍ പ്രഭാഷണ പരമ്പരയുടെ ഭാഗമായി എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദു റഹ്മാന്‍ സഖാഫി ശനിയാഴ്ച കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ പ്രഭാഷണം നടത്തും.

ഉച്ചക്ക് 1 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന വിഷയത്തിലാണ് പ്രഭാഷണം. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.

ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, മുക്രി ഇബ്രാഹീം ഹാജി, ഹാജി ശംസുദ്ദീന്‍ പുതിയ പുര, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ പ്രംഗിക്കും.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും. വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ നടത്തി വരുന്ന പ്രഭാഷണ പരമ്പരയിലൂടെ ലക്ഷത്തിലേറെ പേരിലേക്ക് റമളാനിന്റെ ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കാന്‍ എസ്.വൈ.എസിന് കഴിഞ്ഞു. പേരോട് ഉസ്താദിന്റെ ജില്ലാതല പ്രഭാഷണം ആത്മീയ കൂട്ടായ്മയായി മാറും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved