Latest News :
Home » , » എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍ റംസാന്‍ പ്രഭാഷണം തുടങ്ങി

എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍ റംസാന്‍ പ്രഭാഷണം തുടങ്ങി

Written By Muhimmath News on Tuesday, 13 June 2017 | 11:10
























ബേക്കല്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റി മൗവ്വല്‍ താജുല്‍ ഉലമ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ദ്വിദിന റമളാന്‍ പ്രഭാഷണം എസ്.വൈ.എസ് ഉദുമസോണ്‍ പ്രസിഡണ്ട് അഹമ്മദ് മുസ്‌ലിയാര്‍ കുണിയ  ഉദ്ഘാടനം ചെയ്തു. 















സ്വാഗത സംഘം ചെയര്‍മാന്‍ അബ്ബാസ് ഹാജി മൗവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ഉദുമസോണ്‍ പ്രസിഡണ്ട് കെ.പി.എസ്.ജമല്ലുലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.റഫീക്ക് അഹ്‌സനി ചേളാരി റമളാന്‍ പ്രഭാഷണം നടത്തി













സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ കൊടുവള്ളി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി.ബി.എം.എ മജീദ് മൗവ്വല്‍.അബൂബക്കര്‍ മദനി. അലി പൂച്ചക്കാട് 'ഉമര്‍ സഖാഫി മൗവ്വല്‍, അബ്ദുല്ല ഹാജി മൗവ്വല്‍.എം.സി അബ്ദുല്‍ റഹ്മാന്‍ ' ഹമീദ് ഹാജി കല്ലിങ്കാല്‍, കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട് ' അബ്ദുല്‍ ഹമീദ് പള്ളിപ്പുഴ, അബ്ദുല്ല ഹാജി വലിയ മുഹമ്മദ്, ആമു ഹാജി.ഹസിബ് മൗവ്വല്‍
 തുടങ്ങിയവര്‍ പ്രസംഗിച്ചു.
അന്‍വര്‍ മൗവ്വല്‍ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved