Latest News :
Home » , » എസ്.വൈ.എസ് റംസാന്‍ പ്രഭാഷണം തുടങ്ങി

എസ്.വൈ.എസ് റംസാന്‍ പ്രഭാഷണം തുടങ്ങി

Written By Muhimmath News on Saturday, 10 June 2017 | 12:09

കാഞ്ഞങ്ങാട്: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് സോണ്‍ കമ്മിറ്റി കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന റമളാന്‍ പ്രഭാഷണം എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. 

സോണ്‍ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്‍കരീം സഖാഫി ഇടുക്കി റംസാന്‍ പ്രഭാഷണം നടത്തി. 

സി.അബ്ദുല്ലഹാജി ചിത്താരി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, അശ്‌റഫ് കരിപ്പൊടി, സി.എച്ച്.ആലിക്കുട്ടിഹാജി, മടിക്കൈ അബ്ദുല്ലഹാജി, അബ്ദുല്‍ഹമീദ്ഹാജി മദനി, അബ്ദുല്‍ഖാദിര്‍ ഹാജി പാറപ്പള്ളി, ബശീര്‍ സഖാഫി വാണിയമ്പലം, നൗഷാദ് അഴിത്തല, അബ്ദുറഹിമാന്‍ സഖാഫി പഴയകടപ്പുറം, ബശീര്‍ മങ്കയം, ഡോ.കെ.പി.അബ്ദുല്ല, മൂസ പടന്നക്കാട്, വി.സി.അബ്ദുല്ല സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, സി.എ.ഹമീദ് മൗലവി കൊളവയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved