Latest News :
Home » , , » എസ്.വൈ.എസ് റിലീഫ് ഡേ വെള്ളിയാഴ്ച: ആയിരങ്ങള്‍ സാന്ത്വന കൈനീട്ടം നല്‍കും

എസ്.വൈ.എസ് റിലീഫ് ഡേ വെള്ളിയാഴ്ച: ആയിരങ്ങള്‍ സാന്ത്വന കൈനീട്ടം നല്‍കും

Written By Muhimmath News on Thursday, 8 June 2017 | 21:11

























കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളാകും. പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഫണ്ട് സമാഹരണം ജനകീയമാക്കും. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്.

ജില്ലാതല ഫണ്ട് സമാഹരണ ഉദ്ഘാടനം തളങ്കരയില്‍ കേരള മുസിലം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മുക്രി ഇബ്രാഹീം ഹാജി നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബദ്‌റുദ്ദീന്‍ ഹാജി തെരുവത്ത്, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് ടിപ്പു നഗര്‍, അബ്ദു റഹ്മാന്‍ പന്നിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലയിലെ 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടക്കുന്നത്. യൂണിറ്റിലെ മുഴുവനാളുകളെയും ദൗത്യത്തില്‍ പങ്കാളികളാക്കി 14നകം സംസ്ഥാന വിഹിതം 4000 രൂപ സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാര്‍ ഏറ്റ് വാങ്ങും. ബാക്കി തുക യൂണിറ്റിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. യൂണിറ്റ്, സര്‍ക്കിള്‍ നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍ ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved