Latest News :
Home » , » എസ്.വൈ.എസ് സാന്ത്വനം ഉപ്പള, കുമ്പള, കാസര്‍കോട് സോണുകള്‍ ഫണ്ട് കൈമാറി

എസ്.വൈ.എസ് സാന്ത്വനം ഉപ്പള, കുമ്പള, കാസര്‍കോട് സോണുകള്‍ ഫണ്ട് കൈമാറി

Written By Muhimmath News on Saturday, 24 June 2017 | 18:32


കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച ഫണ്ട് ശനിയാഴ്ചയും ജില്ലാ സുന്നി സെന്ററില്‍ സ്വീകരിച്ചു. മുഴുവന്‍ യൂണിറ്റുകളും ലക്ഷ്യം പൂര്‍ത്തീകരിച്ച ഉപ്പള സോണിന് പുറമെ കുമ്പള, കാസര്‍കോട് സോണുകള്‍ ഫണ്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറി.

കുമ്പളയുടെ ഫണ്ട് സോണ്‍ സെക്രട്ടറി ലത്തീഫ് കളത്തൂരും കാസര്‍കോടിന്റെ ഫണ്ട് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മുട്ടത്തൊടിയുമാണ് കൈമാറിയത്. ജില്ലാ ഫിനാന്‍സ് സെക്രട്ടറി സ്വീകരിച്ചു. അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഇല്യാസ് കൊറ്റുമ്പ സംബന്ധിച്ചു. ഈ മാസം 28ന് അന്തിമ ലിസ്റ്റും തുകയും സംസ്ഥാന കമ്മറ്റിക്ക് കൈമാറും. തുക കൈമാറാനുള്ള സോണുകള്‍ സമാഹരണം പൂര്‍ത്തിയാക്കി 28ന് വൈകിട്ട് 4 മണിക്ക് മുമ്പായി ജില്ലാ സുന്നി സെന്ററില്‍ ഏല്‍പിക്കണമെന്ന് ജില്ലാ ഓഫീസില്‍ നിന്ന് അിറയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved