Latest News :
Home » , » എസ്.വൈ.എസ് സാന്ത്വനത്തിന് കൈത്താങ്ങ് നല്‍കി നാടങ്ങും റിലീഫ് ദിനമാചരിച്ചു

എസ്.വൈ.എസ് സാന്ത്വനത്തിന് കൈത്താങ്ങ് നല്‍കി നാടങ്ങും റിലീഫ് ദിനമാചരിച്ചു

Written By Muhimmath News on Friday, 9 June 2017 | 20:29



കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കണ്ണികളായി. പള്ളികളും കവലകളും വീടുകളും കേന്ദ്രീകകരിച്ച് പ്രവര്‍ത്തകര്‍ ഫണ്ട് സമാഹരണം നടത്തി.

ജില്ലയിലെ 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടന്നത്. യൂണിറ്റിലെ മുഴുവനാളുകളെയും ദൗത്യത്തില്‍ പങ്കാളികളാക്കി 14നകം സോണ്‍ ക്ഷേമകാര്യ സെക്രട്ടറിക്ക് സമാഹരിച്ച ഫണ്ട് കൈമാറും. 4000 രൂപയാണ് സംസ്ഥാന വിഹിതം. ബാക്കി തുക യൂണിറ്റിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

യൂണിറ്റ്, സര്‍ക്കിള്‍ നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍ ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി. ഫണ്ട് സമാഹരണ ദിനത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന യൂണിറ്റുകള്‍ ശനിയാഴ്ചയും, ഞായറാഴ്ചയിലുമായി പൂര്‍ത്തിയാക്കും. ചികിത്സ, വീട്, വിവാഹ സഹായം, തുടങ്ങിയവക്കായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved