Latest News :
Home » , » എസ്.വൈ.എസ് രിഫാഇ നഗര്‍ യൂണിറ്റ് 27 കുടുംബങ്ങള്‍ക്ക് റമളാന്‍ കിറ്റ് നല്‍കി

എസ്.വൈ.എസ് രിഫാഇ നഗര്‍ യൂണിറ്റ് 27 കുടുംബങ്ങള്‍ക്ക് റമളാന്‍ കിറ്റ് നല്‍കി

Written By Muhimmath News on Saturday, 10 June 2017 | 17:40

























പുത്തിഗെ: എസ്.വൈ.എസ് സാന്ത്വന ഭാഗമായി രിഫാഇ നഗര്‍ യൂനിറ്റില്‍ 27 കുടുംബങ്ങള്‍ക്ക് അര ലക്ഷം രൂപയുടെ റമളാന്‍ കിറ്റ് വിതരണം ചെയ്തു.

പ്രവര്‍ത്തക കൂട്ടായ്മയിലൂടെ സമാഹരിച്ച ഭക്ഷ്യവിഭങ്ങള്‍ വിതരണത്തിനായി യൂണിറ്റ് പ്രതിനികള്‍ക്ക് കൈമാറി മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ എസ്.വൈ.എസിന്റെ 400 ലേറെ യൂണിറ്റുകളിലായി നാല് കോടിയിലേറെ രൂപയുടെ റിലീഫാണ് റമളാനില്‍ നടന്നു കൊണ്ടിരിക്കുന്നത്. പാവങ്ങളെ സഹായിക്കാന്‍ സംഘടനകളും വ്യക്തികളും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് തങ്ങള്‍ പറഞ്ഞു. ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി, മഹല്ല് ഖത്തീബ് സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, കെ എസ് അബ്ബാസ് ഹാജി സജങ്കില, കെ.എം അബ്ദുല്ല, കെ എസ് യൂസുഫ് ഹാജി, കെ മുഹമ്മദ് അംഗടിമുഗര്‍, സി എന്‍ ജഅ്ഫര്‍, ഇബ്രാഹീം സഖാഫി എണ്‍മൂര്‍, മൂസ കുണ്ടാര്‍, പി നാസിം, സുബൈര്‍ സി എച്ച്, ഇബ്രാഹീം മുന്നൂര്‍, മുഹമ്മദ് കൊടിയമ്മ, സി എച്ച് ഹസൈനാര്‍, ഫാഇസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved