Latest News :
Home » , » എസ് വൈ എസ് സാന്ത്വനം ഫണ്ട് ഏറ്റുവാങ്ങി; ശനിയാഴ്ച പൂര്‍ത്തിയാകും

എസ് വൈ എസ് സാന്ത്വനം ഫണ്ട് ഏറ്റുവാങ്ങി; ശനിയാഴ്ച പൂര്‍ത്തിയാകും

Written By Muhimmath News on Friday, 23 June 2017 | 22:54



കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന സാന്ത്വന നിധിയിലേക്ക് യൂനിറ്റുകള്‍ സമാഹരിച്ച റമസാന്‍ ഫണ്ട് സോണ്‍ പ്രതിനിധികളില്‍ നിന്നും ജില്ലാ ക്ഷേമകാര്യ സമിതി ഏറ്റുവാങ്ങി.

30 യൂനിറ്റുകളും പ്രഥമഘട്ടത്തില്‍ തന്നെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ഉപ്പള സോണിന്റെ ഫണ്ട് സ്വീകരിച്ച് സോണ്‍ വിഹിതം കൈമാറി എസ് വൈ എസ് അബൂദാബികാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സിറാജ് പൂച്ചക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാക്ഷേമകാര്യ ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി അധ്യക്ഷത വഹിച്ചു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, സെക്രട്ടറിമാരായ അശ്‌റഫ് കരിപ്പൊടി, നൗഷാദ് മാസ്റ്റര്‍ പ്രസംഗിച്ചു.

വെള്ളിയാഴ്ച ഏല്‍പിക്കാന്‍ കഴിയാതിരുന്ന സോണുകള്‍ക്ക് വെള്ളിയാഴ്ച രാവിലെ 10നും ഉച്ചക്ക് 2.30നുമിടയില്‍ ഫണ്ട് ഏല്‍പിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ സോണുകളും ശനിയാഴ്ചയോടെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ക്ഷേമകാര്യ സമിതി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved