Latest News :
Home » , , » എസ്.വൈ.എസ് സാന്ത്വന ഫണ്ട് വെള്ളിയാഴ്ച സംസ്ഥാന പ്രതിനിധികള്‍ ഏറ്റ് വാങ്ങും

എസ്.വൈ.എസ് സാന്ത്വന ഫണ്ട് വെള്ളിയാഴ്ച സംസ്ഥാന പ്രതിനിധികള്‍ ഏറ്റ് വാങ്ങും

Written By Muhimmath News on Wednesday, 21 June 2017 | 20:42

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച ഫണ്ട് വെള്ളിയാഴ്ച സംസ്ഥാന പ്രതിനിധികള്‍ ജില്ലാ സുന്നി സെന്ററില്‍ വെച്ച് സോണ്‍ പ്രതിനിധികളില്‍ നിന്ന് ഏറ്റ് വാങ്ങും. വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 4 വരെ ഫണ്ട് സ്വീകരണത്തിനായി സംസ്ഥാന പ്രതിനിധികള്‍ ജില്ലാ ഓഫീസില്‍ ക്യാമ്പ് ചെയ്യും.

ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. ജില്ലയിലെ 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടന്നത്. യൂണിറ്റിലെ മുഴുവനാളുകളെയും ദൗത്യത്തില്‍ പങ്കാളികളാക്കി സോണ്‍ ക്ഷേമകാര്യ സെക്രട്ടറമാര്‍ സമാഹരിച്ച ഫണ്ടാണ് കൈമാറുന്നത്. 4000 രൂപയാണ് യൂണിറ്റ് വിഹിതം. സോണ്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിഹിതം സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാര്‍ക്ക് ഫണ്ട് സമാഹരണ സമയത്തു തന്നെ കൈമാറും.

സംസ്ഥാന ജില്ലാ സാന്ത്വന സഹായത്തിന് യൂണിറ്റിന്റെ വാര്‍ഷിക വിഹിതം നിര്‍ബന്ധമായതിനാല്‍ വെള്ളിയാഴ്ച എല്ലാ സോണുകളും ടാര്‍ജ്റ്റ് പൂര്‍ത്തിയാക്കി സംസ്ഥാന പ്രതിനിധികളെ വിഹിതം ഏല്‍പിക്കണമെന്ന് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി നൗഷാദ് മാസ്റ്റര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved