Latest News :
Home » , » ജില്ലാ എസ്.വൈ.എസ്.സ്വഫ്‌വ യൂത്ത് പരേഡ് കാസര്‍ക്കോട്ട്; സോണ്‍ യൂത്ത് അസംബ്ലികള്‍ക്ക് കുമ്പളയില്‍ തുടക്കമായി

ജില്ലാ എസ്.വൈ.എസ്.സ്വഫ്‌വ യൂത്ത് പരേഡ് കാസര്‍ക്കോട്ട്; സോണ്‍ യൂത്ത് അസംബ്ലികള്‍ക്ക് കുമ്പളയില്‍ തുടക്കമായി

Written By Muhimmath News on Saturday, 17 June 2017 | 09:58
























കാസര്‍കോട്: ജനജാഗരണ കാംപയിന്‍ സമാപനം കുറിച്ച് ജൂലൈ ഒന്നിന് ജില്ലാ എസ്.വൈ.എസ്. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് യൂത്ത് പരേഡ് സംഘടിപ്പിക്കും. ജില്ലയിലെ പന്ത്രണ്ട് സോണ്‍ ഘടകങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പട്ട 33 സര്‍ക്കിള്‍ ഘടകങ്ങളിലെ സ്വഫ് വ അംഗങ്ങളാണ്  യൂത്ത് പരേഡില്‍ അണിനിരക്കുക.യുത്ത് പരേഡിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങളില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 

സോണ്‍ ഘടകങ്ങള്‍ കേന്ദീകരിച്ച് നടക്കുന്ന യൂത്ത് അസംബ്ലികള്‍ക്ക് കുമ്പള സോണില്‍ തുടക്കമായി. മുഹിമ്മാത്ത് താജുല്‍ ഉലമ ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് അസ്ലംബിയിലെ വിവിധ സെഷനുകള്‍ക്ക് മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിമാരായ അശ്‌റഫ് കരിപ്പോടി, അബ്ദുല്‍ കരീം ഡി.കെ.
നേതൃത്വം നല്‍കി. സോണ്‍ സംഘടനാ കാര്യ സെക്രട്ടറി സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ സഖാഫി ചര്‍ച്ചകള്‍ അവതരിപ്പിച്ചു. 

സോണ്‍ പരിധിയിലെ നാല് സര്‍ക്കിള്‍ ഘടകങ്ങളിലും ഇതിനകം യൂത്ത് മീറ്റുകള്‍ ഒരുക്കി കുമ്പള സോണ്‍ ജില്ലാ യൂത്ത് പരേഡിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ്. ഉപ്പള സോണ്‍ വിവിധ സര്‍ക്കിള്‍ ഘടകങ്ങളില്‍
സ്വഫ് വ യൂത്ത് മീററുകള്‍ സംഘടിപ്പിച്ചു.

കാസര്‍ക്കോട്, ഉദുമ, തക്കരിപ്പൂര്‍ സോണുകളില്‍ ഈ മാസം 18 ന് യൂത്ത് അസ്ലംബികള്‍ സംഘടിപ്പിക്കും.രാവിലെ 10 മണിക് കാസര്‍ക്കോട് സോണ്‍ അസംബ്ലി ജില്ലാ സുന്നീ സെന്റര്‍ ഓഡിറ്റോറിയത്തിലും 11.30ന് തൃക്കരിപ്പൂര്‍ സോണ്‍ അസംബ്ലി മുജമ്മഅ ഓഡിറ്റോറിയത്തിലും നടക്കും. 

വൈകിട്ട് 4 മണിക്ക് പെരിയാട്ടടുക്കം യൂത്ത് സ്‌ക്വയറില്‍ നടക്കുന്ന ഉദുമ സോണ്‍ സ്വഫ് വ യൂത്ത് അസംബ്ലി ഇഫ്താറോട് കൂടി സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved