Latest News :
Home » » മണല്‍ കടത്തിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുമോ മതിലിലിടിച്ചു; യുവാവിന് പരിക്ക്

മണല്‍ കടത്തിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുമോ മതിലിലിടിച്ചു; യുവാവിന് പരിക്ക്

Written By Muhimmath News on Thursday, 8 June 2017 | 17:18

കുമ്പള: അനധികൃത മണല്‍ കടത്തിനിടെ പൊലീസിനെ കണ്ട് മുന്നോട്ടെടുത്ത ടാറ്റാ സുമോ മതിലിലിടിച്ചു. സുമോയിലുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി മൊഗ്രാല്‍ കൊപ്പളത്താണ് സംഭവം. ഇവിടെ അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പൊലീസ്. അതിനിടെയാണ് സുമോയുമായി ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

സുമോ പൊടുന്നനെ എടുക്കുന്നതിനിടെ സമീപത്തെ മതിലിലിടിക്കുകയായിരുന്നു. മായിപ്പാടിയിലെ റൗഫിനാണ് പരിക്കേറ്റത്. മുന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയിലായതിനാല്‍ തെറിച്ചുവീണാണ് റൗഫിന്റെ കാലിന് പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റൗഫിനെതിരെയും ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved