Latest News :
Home » » മഞ്ചേശ്വരത്ത് വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

മഞ്ചേശ്വരത്ത് വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Written By Muhimmath News on Tuesday, 27 June 2017 | 11:21

മഞ്ചേശ്വരം: പെരുന്നാള്‍ ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മഞ്ചേശ്വരം പാവൂര്‍ കല്ലാജെയിലെ ഹസന്‍കുഞ്ഞിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ഹസന്‍കുഞ്ഞിയും കുടുംബവും വീടുപൂട്ടി പെരുന്നാള്‍ ആഘോഷത്തിന് ബന്ധുവീട്ടില്‍ പോയതായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തി. അകത്തുകയറി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും കാണാനില്ലെന്ന് വ്യക്തമായത്. ഹസന്‍കുഞ്ഞിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved