Latest News :
Home » , » 'പുതു ലോകര്‍ക്ക് തണല്‍ നല്‍കാം' പദ്ധതി സമാപിച്ചു

'പുതു ലോകര്‍ക്ക് തണല്‍ നല്‍കാം' പദ്ധതി സമാപിച്ചു

Written By Muhimmath News on Saturday, 17 June 2017 | 18:00



ദേളി: സഅദിയ്യ ഹൈസ്‌കൂളിലെ ഇക്കോ ക്ലബ്ബിനു കീഴില്‍ സംഘടിപ്പിച്ചിരുന്ന പരിത്ഥിതി വാരാചരണം സ്‌കൂള്‍ ജീവനക്കാരും വിദ്ധ്യാര്‍ത്ഥികളും മരത്തെകള്‍ ഒന്നിച്ചു നട്ടു കൊണ്ടു പുതു ലോകര്‍ക്ക് തണല്‍ നല്‍കാം പദ്ധതിയുടെ സമാപനമായി. വിശാലമായ കാമ്പസിനകത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ ഒന്നിച്ച് മരങ്ങള്‍ നട്ടത് വേറിട്ട അനുഭവമായി. സ്‌കൂള്‍ മുറ്റത്തേക്കണയുന്ന പുതു ലോകര്‍ക്ക് തണല്‍ നല്‍കാന്‍ ഈ മരങ്ങള്‍ക്കാവട്ടേ എന്ന് യോഗം ആശംസിച്ചു.

ചടങ്ങുകള്‍ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍മാരായ ദീപ ടീച്ചര്‍, സന്ധ്യ ടീച്ചര്‍, മഞ്ചുള ടീച്ചര്‍ എന്നിവര്‍ നിയന്ത്രിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഗേഷ് മാസ്റ്റര്‍, ശ്രീജിത്ത് മാസ്റ്റര്‍, സ്‌നേഹേഷ് മാസ്റ്റര്‍, തബ്ശീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ വത്സല കുമാരി, അധ്യാപകരായ റസീനാ , നഫീസത്തുല്‍ മിസ്രിയ്യ , സിമി, ഷീന, വാണിഷി, രജനി, റംലാ, ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved